വയനാട് ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;ഒരാള്‍ രോഗമുക്തി നേടി

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും ബാംഗ്ലൂരില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 214 ആയി ഉയര്‍ന്നു. ഇതില്‍ 101 പേര്‍ രോഗമുക്തി നേടി. 112 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ 107 പേരും കോഴിക്കോട് രണ്ടുപേരും, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. തോല്‍പ്പെട്ടി അരണപ്പാറ സ്വദേശിയായ 50കാരനാണ് പരിശോധനാഫലം നെഗറ്റീവായ തിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.
രോഗം സ്ഥിരീകരിച്ചവര്‍:
ജൂലൈ 10 ന് സൗദി അറേബ്യയില്‍ നിന്നെയ മാനന്തവാടി സ്വദേശിയായ 46കാരന്‍, ജൂണ്‍ 29 ന് ദുബൈയില്‍ നിന്ന് വന്ന കെല്ലൂര്‍ സ്വദേശിയായ 27 കാരന്‍, ജൂലൈ 11 ന് സൗദി അറേബ്യയില്‍ നിന്നു വന്ന അഞ്ചുകുന്ന് സ്വദേശിയായ 25 കാരന്‍, ജൂണ്‍ 27 ന് ഖത്തറില്‍ നിന്നെത്തിയ പയ്യമ്പള്ളി സ്വദേശിയായ 30കാരന്‍, ബാംഗ്ലൂരില്‍ നിന്നും വിവിധ തിയതികളില്‍ ജില്ലയിലെത്തിയ പാക്കം സ്വദേശിയായ 24കാരന്‍, പടിഞ്ഞാറത്തറ സ്വദേ ശിയായ 26കാരി, തൃക്കൈപ്പറ്റ സ്വദേശിയായ 50കാരന്‍, ചീരാല്‍ സ്വദേശിയായ 26കാരന്‍, ചെന്നലോട് സ്വദേശി 40കാരന്‍, മേപ്പാടി കാപ്പംകൊല്ലി സ്വദേശികളായ 42 കാരി, 19 കാരി, 15കാരന്‍, 10 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലായത്. ഇതില്‍ അവസാന നാല് പേര്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മേപ്പാടി സ്വദേശിയോടൊപ്പം എത്തിയവരാണ്. മാനന്തവാടി, കെല്ലൂര്‍ സ്വദേശികള്‍ വിവിധ സ്ഥാപനങ്ങളിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.
പുതുതായി 170 പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 170 പേരാണ്. 180 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. 3667 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 11916 സാമ്പിളുകളില്‍ 10181 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 9967 നെഗറ്റീവും 214 പോസിറ്റീവുമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍