പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍
തിരുനെല്ലി:തിരുനെല്ലി പോലീസ് സ്റ്റേഷന് പരിധിയിലെ 17 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. അപ്പപ്പാറ ചേകാടി കുറുമക്കൊല്ലി കോളനിയിലെ ശശികുമാര്‍ (28) നെയാണ് തിരുനെല്ലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വര്‍ഷാവസാനം പല ദിവസങ്ങളില്‍ ഇയ്യാള് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.പോക്സോ നിയമപ്രകാരവും ബലാത്സംഗക്കുറ്റത്തിനുള്ള വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍