OPEN NEWSER

Wednesday 09. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സാമൂഹികമാധ്യമങ്ങളില്‍ വൈറലായി ഗോത്രവിദ്യാര്‍ത്ഥിനിയുടെ 'തങ്കത്തോണി'

  • Mananthavadi
06 Jul 2020

മാനന്തവാടി:മൂന്ന് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം  പേര്‍ ആസ്വദിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുയാണ് ഗോത്രവിദ്യാര്‍ത്ഥിനിയുടെ പാട്ട്.മാനന്തവാടി കോണ്‍വെന്റ്കുന്ന് കോളനിയിലെ വികലാംഗനായ മണിയുടെയും രമ്യയുടെയും മകളും മാനന്തവാടി ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ രേണുകയുടെ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ തങ്കത്തോണി എന്ന് തുടങ്ങുന്നഗാനമാണ് ഈ മിടുക്കി ആദ്യമായി റെക്കോര്‍ഡ് ചെയ്ത് പാടിയത്.മൂന്ന് ലക്ഷത്തിലധികം പേര്‍ കാണുകയും പന്ത്രണ്ടായിരത്തോളം പേര്‍ ലൈക്കടിക്കുകയും ചെയ്ത വിഡിയോ ഇനതിനോടകം ആറായിരത്തോളം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.എല്‍സ മിഡീയ ക്രിയേഷന്റെ ജില്ലയിലെ ഗോത്രവിഭാഗങ്ങളിലെ പാട്ടുകാരെ പരിചയപ്പെടുത്തുന്ന െ്രെടബല്‍ മ്യൂസിക് ബാന്റിലൂടെയാണ് രേണുക കേമറക്ക് മുമ്പിലെത്തിയത്.

തന്മയത്തത്തോടെ മധുരമായ ഈണത്തില്‍ പാട്ട് പാടി അവതരിപ്പിച്ചപ്പോള്‍ പരിചയക്കുറവ് എവിടെയും അനുഭവപ്പെട്ടില്ലായെന്നതും ശ്രദ്ധേയമായി.സ്ഥലം എം എല്‍ എ ഒ ആര്‍ കേളു ഉള്‍പ്പെടെ നിരവധിപേര്‍ രേണുകയുടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.പാട്ട്‌കേട്ട പലരും രേണുകയുടെ ഫോണ്‍ നമ്പര്‍ സംഘിടിപ്പിച്ച് ഫോണിലൂടെയും നേരിട്ടു വീട്ടിലെത്തി അഭിനന്ദിച്ചു.കോണ്‍വെന്റ് കുന്നിലെ നാല് സെന്റ് ഭൂമിയില്‍ ഷീറ്റിട്ട കൂരയിലാണ് രേണുകയും കുടുംബവും താമസിക്കുന്നത്.സംഗീതസംവിധായകന്‍ ജോര്‍ജ്ജ് കോരയാണ് ഈപെണ്‍കുട്ടിയുടെ പാട്ട് റിക്കോര്‍ഡ് ചെയ്ത് ഫെയിസ്ബുക്കിലിട്ടത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
  • കുടുംബശ്രീ കാര്‍ഷിക മേഖലയ്ക്ക് ടെക്‌നോളജിയുടെ പുത്തനുണര്‍വുമായി K-TAP പദ്ധതി
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
  • നിപ രോഗ സാധ്യത;വയനാട് ജില്ലയിലും ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • കായികവിദ്യാഭ്യാസ മേഖലകളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മുന്നേറുന്നു: മന്ത്രി ഒ.ആര്‍ കേളു
  • വയനാട് മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്
  • വാട്‌സാപ്പ് വഴി പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അധിക്ഷേപം; പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show