OPEN NEWSER

Thursday 03. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

  • Kalpetta
31 May 2020

 

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.മെയ് പതിനൊന്നാം തീയതി ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി 19 കാരനും, ഇരുപത്തിയാറാം തീയതി കുവൈത്തില്‍ നിന്ന് എത്തി കല്‍പ്പറ്റയില്‍ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന ബത്തേരി സ്വദേശി 35 കാരിക്കും, നഞ്ചന്‍കോട് സന്ദര്‍ശനം നടത്തിയ മുട്ടില്‍ സ്വദേശി 42 കാരനും ആണ് ഇന്നലെ കോവിഡ് സ്വീകരിച്ചത്.മൂന്ന് പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുള്‍പ്പെടെരോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത് 10 പേര്‍.ആകെ  16 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് നിരീക്ഷണത്തിലായ 167 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3681 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 

ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 1823 ആളുകളുടെ സാമ്പിളുകളില്‍ 1561 ആളുകളുടെ ഫലം ലഭിച്ചതില്‍ 1534 നെഗറ്റീവും 27 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്.  257 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1915 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതില്‍ ഫലം ലഭിച്ച 1722 ല്‍ 1720 നെഗറ്റീവും 2 പോസിറ്റീവുമാണ്.ജില്ലയിലെ 14 അതിര്‍ത്തി ചെക്ക്  പോസ്റ്റുകളില്‍ 1830 വാഹനങ്ങളിലായി എത്തിയ 3873 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 1871 ആളുകളെ നേരിട്ട് വിളിച്ച് അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും രോഗ്യകാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 204 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show