OPEN NEWSER

Thursday 03. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനിനെ വേട്ടയാടാനുള്ള ശ്രമത്തിനിടെ  തോക്ക് സഹിതം ഒരാള്‍ അറസ്റ്റില്‍ ; മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു 

  • Mananthavadi
21 May 2020

തിരുനെല്ലി:തിരുനെല്ലി റിസര്‍വ്വ് ഫോറസ്റ്റില്‍ മല്ലികപ്പാറ ഭാഗത്ത് വെച്ച്  മാന്‍ വേട്ട സംഘത്തിലെ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. തോല്‍പ്പെട്ടി നരിക്കല്ല് സ്വദേശി നടുകണ്ടി മുഹമ്മദ് ഷാഫി ( 24 ) ആണ് അറസ്റ്റിലായത്. ഇയ്യാളുടെ കൂടെയുണ്ടായിരുന്ന തോല്‍പ്പെട്ടി സ്വദേശികളായ നൗഷാദ്, സെയ്തലവി, അബ്ദുള്‍ റഹീം എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മാനിനെ ഇവര്‍ വെടിവെച്ചെങ്കിലും കൊണ്ടില്ല. രഹസ്യ സൂചനയെ തുടര്‍ന്ന് സ്ഥലത്തെത്തിയ ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ വി രതീശനും സംഘവും വേട്ട സംഘത്തെ വളയുകയായിരുന്നു. സംഘത്തില്‍ നിന്നും തോക്കും തിരകളും കത്തിയുമടക്കമുള്ള ആയുധങ്ങളും പിടിച്ചിട്ടുണ്ട്.ഇന്ന് പുലര്‍ച്ചേ മൂന്ന് മണിയോടെയാണ് സംഭവം. ഡെപ്യുട്ടി റെയിഞ്ചര്‍  എം വി ജയപ്രകാശ്, എന്നിവരും വനപാലസംഘത്തിലുണ്ടായിരുന്നു.  ലൈസന്‍സില്ലാത്ത തോക്കിന്റെ ഉടമയെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. മജിസ്‌ട്രേറ്റ് മുമ്പാകെ  ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show