OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'സോഷ്യലിസ്റ്റ് സമാഗം' പ്രവര്‍ത്തകര്‍ ഉപവസിച്ചു.

  • Ariyippukal
10 Apr 2020

കല്‍പ്പറ്റ:കോവിഡ് ഇരകള്‍ക്കു ഐക്യദാര്‍ഢ്യം അറിയിക്കാനും ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രമങ്ങളെ അഭിനന്ദിക്കാനും, ലോക്ഡൗണിന്റെ ഭാഗമായി ദയനീയമായി കഷ്ടപ്പെടുന്ന രാജ്യത്തെ കോടിക്കണക്കിനു പരമ ദരിദ്രരുടെ കാര്യം കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയും 'സോഷ്യലിസ്റ്റ്  സമാഗം' പ്രവര്‍ത്തകര്‍  രാജ്യ വ്യാപകമായി അവരവരുടെ വീടുകളില്‍ പന്ത്രണ്ട് മണിക്കൂര്‍ ഉപവാസം നടത്തി.ഫേസ്ബുക്ക് ലൈവിലൂടെയും വാട്‌സപ് ഗ്രുപ്പിലൂടെയും നിരന്തരം പരസ്പര അതിജീവന ആശയങ്ങള്‍ പങ്കുവെച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 'സോഷ്യലിസ്റ്റ് സമാഗം' ഭാരവാഹികള്‍ ഉപവാസ ദിനം ക്രിയാത്മകമാക്കി.രാജ്യത്തെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങള്‍ ഏകീകരിക്കുന്ന സ്വതന്ത്ര കൂട്ടായ്മയാണ് 'സോഷ്യലിസ്റ്റ് സമാഗം' വയനാട്ടിലെ പ്രവര്‍ത്തകരും അവരവരുടെ വീടുകളില്‍ ഉപവാസത്തില്‍ പങ്ക് ചേര്‍ന്നു.ജുനൈദ് കൈപ്പാണിക്ക് നാരങ്ങ നീര് നല്‍കി സി.കെ.ഉമ്മര്‍ ഔപചാരികമായി ഉപവാസം വൈകിട്ട് ആറു മണിക്ക് അവസാനിപ്പിച്ചു.മധ്യപ്രദേശ് മുന്‍ എം.എല്‍.എ. ഡോ.സുനിലം, അരുണ്‍ ശ്രീവാസ്തവ(ഉത്തര്‍ പ്രദേശ് )കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശ്രീ.ബി.ആര്‍ പാട്ടീല്‍, മേധജി,102 കാരനായ സ്വതന്ത്ര സമര സേനാനി ദുരൈ സ്വാമി, 97 കാരനായ ഡോ.ജി.പരീഖ് , മുംബൈയിലെ പ്രശസ്ത എഴുത്തുകാരന്‍ രാം ചന്ദ്ര ഗുഹ,യൂസഫ് മെഹ്‌റലി സെന്റര്‍ ജനറല്‍ സെക്രട്ടറി വിജയ് ചൗഹാന്‍, പ്രസന്ന ഗണേഷ് ദേവി ,(കര്‍ണാടക)ഡോ.വിശ്വനാഥ് ആസാദ് (ഒറീസ്സ),പ്രൊഫ.ജൈനബ് ബാനോ(രാജസ്ഥാന്‍),കുല്‍ദീപ് സിംഗ്(ജമ്മു ),ചന്ദന്‍ ശുക്ല(മഹാരാഷ്ട്ര ),അശോക് ശരണ്‍ ,നീരജ് സര്വോദയ് ,അഭയ് സിന്‍ഹ,വീരേന്ദ്ര സിന്‍ഹ(ഡല്‍ഹി ),ഗോപാല്‍ മുഖര്‍ജി (പശ്ചിമ ബംഗാള്‍ )തുടങ്ങിയ പ്രമുഖര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍  ഉപവാസത്തില്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show