ജീപ്പും കാറും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്
മാനന്തവാടി :മാനന്തവാടി കോഴിക്കോട് റോഡില്‍ പായോടിന് സമീപം ജീപ്പും കാറും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. ജീപ്പ് യാത്രികരും നാലാംമൈലിലെ സ്വകാര്യ ബാങ്ക് ജീവനക്കാരുമായ പേര്യ ആലാറ്റില്‍ സ്വദേശി നിഥിന്‍ തോമസ് (30), കോഴിക്കോട് സ്വദേശി വിനോദ് (42), കണ്ണൂര്‍ സ്വദേശി കെ ഷാജു (40), പുല്‍പ്പള്ളി സ്വദേശി ജിതിന്‍ വാസു (26) എന്നിവര്‍ക്കും, കാര്‍യാത്രികരായ മക്കിയാട് ബെനഡിക്ടന്‍ ആശ്രമത്തിലെ വൈദികര്‍ ഫാ. തോമസ്, ഫാ.ബെനഡിക്ട് എന്നിവര്‍ക്കുമാണ് പരിക്ക്. കാറിലുണ്ടായിരുന്നവര്‍ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലും, ജീപ്പ് യാത്രികര്‍ ജില്ലാശുപത്രിയിലും ചികിത്സ തേടി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍