ഷെഹ്ലയുടെ കുടുംബത്തിന് ധനസഹായം കൈമാറി
ബത്തേരി:ക്ലാസ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സര്‍വജന സ്കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്റെ കുടുംബത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി.ഇന്ന് കഴിഞ്ഞ് മന്ത്രി ഷെഹ്ലയുടെ വീട്ടിലെത്തി ധനസഹായം കൈമാറുകയായിരുന്നു. അശ്രദ്ധയുടെ ഇരയാണ് ഷെഹ്ല. തികച്ചും ദൗര്‍ഭാഗ്യകരമാണ് സംഭവം. ഇനിയിത് എവിടെയും ആവര്‍ത്തിക്കാന്‍ പാടില്ല. കുടംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും മന്ത്രി അറിയിച്ചു.എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്, സി.കെ.ശശീന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍