OPEN NEWSER

Sunday 26. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എസ്എഫ്‌ഐ തലമുറകളുടെ മഹാസംഗമം നടത്തി

  • Kalpetta
02 Dec 2019

ല്‍പ്പറ്റ:എസ്എഫ്‌ഐ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടന്ന വയനാട് ജില്ലയിലെ പൂര്‍വ്വകാല എസ്എഎഫ്‌ഐ പ്രവര്‍ത്തകരുടെ സംഗമം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിപ്ലവപോരാട്ടത്തിന്റെയും സമാനതകളില്ലാത്ത ഓര്‍മ്മകളുടെ സംഗമവേദിയായി മാറി.'തലമുറകളുടെ മഹാസംഗമം'എന്ന പേരില്‍  നടന്ന പരിപാടി 1979-82 കാലഘട്ടത്തില്‍ എസ്എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാഘാടനം  ചെയ്തു.1974 ല്‍ വയനാട് ജില്ലയിലെ എസ്എഫ്‌ഐ  രൂപീകരണം മുതലുള്ള സംഘടനയുടെ സജീവ പ്രവര്‍ ത്തകരും വിവിധ കാലഘട്ടങ്ങളില്‍ ജില്ലയിലെ എസ് എഫ്‌ഐയെ നയിച്ച 35 ജില്ലാ ഭാരവാഹികളും സംഗമ ത്തില്‍ പങ്കുചേര്‍ന്നു.

ആദ്യകാല പ്രവര്‍ത്തനത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചും പുതിയകാലത്ത് എസ്എഫ്‌ഐ നേരിടുന്ന വേട്ടയാടലിനെതിരെ പിന്തുണ പ്രഖ്യാപിച്ചുമാണ് പഴയ തലമുറ പുതുതലമുറക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. 1974 സംഘടന രൂപികരിച്ച നാള്‍മുതലുള്ള നേതാക്കള്‍ കുടുമബസമേതം സംഗമത്തിനെത്തി. 1974 ല്‍ മീനങ്ങാടിയിലെ  ആദ്യ സമ്മേളനത്തിന്റെയും അടിയന്തരാസ്ഥകാലത്തെ പ്രവര്‍ത്തനങ്ങളുടെയുമെല്ലാം വിവരണം സമ്മേളനത്തിന്റെ ആവേശകാഴ്ചയായി.സംഘടനയുടെ ആദ്യ സെക്രട്ടറി സി എ റഷീദ്,ആദ്യ വനിതാ പ്രസിഡന്റ് ലതിക, മുന്‍ ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ എം എല്‍ എ തുടങ്ങിയ മുന്‍ നേതാക്കളുടെ  സാന്നിധ്യം തിങ്ങിനിറഞ്ഞ സദസ്സിന് ആവേശം പകര്‍ന്നു. 

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക വെബ്ബ്‌സൈറ്റ് മുന്‍ കാല എസ് എഫ് ഐ നേതാവായിരുന്ന സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പ്രകാശം ചെയ്തു.ഇന്ത്യയിലെ ആദ്യ സ്വതന്ത്ര എസ് എഫ് ഐ ജില്ലാ കമ്മറ്റി ഓഫീസായി മാറാന്‍ പോകുന്ന എസ് എഫ് ഐ ജില്ലാ സെന്റര്‍ നിര്‍മാണത്തിന് ഓണ്‍ലൈനായി പണം സംഭാവന ചെയ്യാന്‍ കഴിയും വിധമാണ് ജില്ലാ കമ്മറ്റി വെബ്‌സൈറ്റ് ആരംഭിചത് .മഹാരാജാസ് കോളേജില്‍ എസ് ഡി പി ഐ ,സി എഫ് ഐ കാപാലികരാല്‍ കൊല ചെയ്യപ്പെട്ട എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമായിരുന്ന അഭിമന്യുവിന്റെ പേരായിരിക്കും ഓഫീസിന് നല്‍കുകയെന്ന് പരിപാടിയില്‍ ജില്ലാ കമ്മറ്റി പ്രഖ്യാപിച്ചു.

www.studentcenter.co.in എന്ന ഔദ്യോഗിക വെബ്ബ്‌സൈറ്റ് വഴി പണം നല്‍കാന്‍  ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി സംഭാവന ചെയ്യാം. ഔദ്യോഗിക വെബ്ബ്‌സൈറ്റില്‍ ജില്ലാ കമ്മറ്റിയുടെ ഓണ്‍ലൈന്‍ മാഗസിന്‍ എസ് എഫ് ഐ യുടെ ഭരണഘടന പരിപാടി, സമരസംഘടനാ പ്രവര്‍ത്തനങ്ങള്‍, രക്തസാക്ഷിത്വങ്ങള്‍,മുന്‍ കാല ഭാരവാഹികള്‍ എന്നിങ്ങനെയുള്ള വിശദാംഷങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.സ്വതന്ത്ര ഓഫീസ് നിര്‍മ്മാണത്തിലൂടെ ചരിത്രത്തിന്റെ ഭാമാവാന്‍ വേണ്ടി പോകുന്ന എസ് എഫ് ഐ ജില്ലാ കമ്മറ്റിക്ക് പൊതുസമൂഹത്തിന്റെ  സഹായ സഹകരണങ്ങളും പിന്തുണയും വേണമെന്ന് എസ് എഫ് ഐ ജില്ലാ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അജ്‌നാസ് അഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോബിസണ്‍ ജെയിംസ്, എന്‍ എസ് വൈഷ്ണവി എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷന്‍ 2031 കരട് നയരേഖ
  • സംസ്ഥാന സ്‌കൂള്‍ കായികമേള; വനിതാ ക്രിക്കറ്റില്‍ വയനാട് ചാമ്പ്യന്‍മാര്‍
  • ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷന്‍ 2031 കരട് നയരേഖ
  • രാജ്യത്തെ ഏറ്റവും കഠിനമായ തവാങ്ങ് മാരത്തണിലും കരുത്ത് തെളിയിച്ച് വയനാട്ടുകാര്‍
  • വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയയാളെ രാജസ്ഥാനില്‍ നിന്നും പൊക്കി വയനാട് പോലീസ്
  • വയനാട് ജില്ല അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനം നടത്തി മന്ത്രി ഒ.ആര്‍ കേളു
  • കര്‍ണ്ണാടകയില്‍ വാഹനാപകടം: 2 വയനാട്ടുകാര്‍ മരണപ്പെട്ടു
  • കര്‍ണ്ണാടകയില്‍ വാഹനാപകടം: 2 വയനാട്ടുകാര്‍ മരണപ്പെട്ടു
  • വിഷന്‍ 2031: സംസ്ഥാനതല സെമിനാര്‍ നാളെ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ജാഗ്രതാ സമിതികളുടെ ഇടപെടല്‍ കാര്യക്ഷമമാക്കണം: അഡ്വ.പി.കുഞ്ഞായിഷ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show