കാറിടിച്ച് കാല്‍നട യാത്രികരായ സഹോദരങ്ങള്‍ക്ക് പരിക്ക്

പുല്‍പ്പള്ളി:പെന്‍ഷന്‍ പുതുക്കാന്‍ അക്ഷയകേന്ദ്രത്തില്‍ പോയി മടങ്ങുകയായിരുന്ന സഹോദരങ്ങളായ കാല്‍നടയാത്രികരെ കാര്‍ ഇടിച്ചു.പുല്‍പ്പള്ളി ഷെഡ്ഡ് കവലയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അടയ്ക്കാച്ചിറ കേളപ്പന്‍(70),സഹോദരന്‍ ഉക്കപ്പന്‍(68) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കവലയില്‍ ബസ്സിറങ്ങി നടന്നുപോകുമ്പോഴാണ് പുല്‍പ്പള്ളിയില്‍ നിന്ന് വന്ന കാറിടിച്ച് തെറിപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.കേളപ്പനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയും ഉക്കപ്പനെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍