പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം: സര്‍ക്കാര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വെച്ച് പോലീസ് ഉ്യേദാഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി വേലിയമ്പം കളത്തുവയല്‍ സുരേഷ് ബാബു (39) വിനെയാണ് അറസ്റ്റ് ചെയ്തത്.സുരേഷ് ബാബുവിന്റെ കാറും, മറ്റൊരു കാറും തമ്മില്‍ ഇടിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ സുരേഷ് എസ്.ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍