കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍
മാനന്തവാടി:ജില്ലാ പോലീസ് മേധാവിയുടെ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും, മാനന്തവാടി എസ്.ഐ അനില്‍കുമാറും സംയുക്തമായി നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. കമ്പളക്കാട് പള്ളിമുക്ക് സ്വദേശി ഷാഹുല്‍ ഹമീദ്, പേരാവൂര്‍ മണത്തണ സ്വദേശി അജിത് എന്നിവരാണ് പിടിയിലായത്. വാഹനപരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച ഇരുവരേയും സാഹസികമായാണ് പോലീസ് സംഘം പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍