പോലീസിനെ കണ്ട് ഭയന്ന് പീഡനകേസിലെ പ്രതി വെള്ളത്തില്‍ ചാടി;പോലീസും,നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടി
അമ്പലവയല്‍:പീഡനകേസില്‍പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് പോലീസിനെ കണ്ട് ഭയന്ന് വെള്ളക്കെട്ടില്‍ ചാടി. മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ പീഡനക്കേസ് പ്രതി കൊടിയത്ത് നഹീം (26) ആണ് കാരാപ്പുഴ പദ്ധതി പ്രദേശത്തെ അമ്പലവയല്‍ നെല്ലാറച്ചാല്‍ വെള്ളക്കെട്ടില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് തിരൂര്‍ സി ഐ അര്‍ഷാദിന്റെ നേതൃത്വത്തില്‍ തിരൂര്‍ പോലീസ് സംഘവും, അമ്പലവയല്‍ പോലീസും, നാട്ടുകാരും നഹീമിനെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് മെഡിക്കല്‍ പരിശോധന നടത്തിയശേഷം നഹീമിനെ അറസ്റ്റ് രേഖപ്പെടുത്തി തിരൂരിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ അഞ്ച് ദിവസമായി പ്രദേശത്തെ ഒരു റിസോര്‍ട്ടില്‍ ഒളിവില്‍കഴിഞ്ഞുവരികയായിരുന്നു നഹീമെന്ന് പോലീസ് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍