മാനന്തവാടി സ്വദേശിയായ യുവാവിന് മുക്കത്ത് വെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റു

മാനന്തവാടി:മാനന്തവാടി അമ്പുകുത്തി ഗ്യാസ് റോഡ് വിളയാനിക്കില്‍ ബാബുവിന്റെ മകന്‍ നിഷാന്ത് ബാബു (34) വിനാണ് പരുക്കേറ്റത്. ഇന്നുച്ചയോടെ നിഷാന്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും, ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മുക്കം നിലേശ്വരത്തിന് സമീപം വെച്ചായിരുന്നു അപകടം. പരുക്കേറ്റ നിഷാന്തിനെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍