ചുരത്തില്‍ ചരക്കു ലോറി മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്

താമരശ്ശേരി:വയനാട് താമരശ്ശേരിചുരം അഞ്ചാം വളവില്‍ ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞു.കോഴിയുമായി വന്ന ലോറിയാണ് റോഡില്‍ നിന്നും നിയന്ത്രണം വിട്ട് കൊക്കയിലേക്ക് ഇടിച്ചിറങ്ങിയത്. തലകുത്തനെ നിന്ന ലോറിയില്‍ നിന്നും താഴെ വീണ് ഡ്രൈവര്‍ക്കും, ക്ലീനര്‍ക്കും,മറ്റൊരു സഹായിക്കും പരുക്കേറ്റതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം.നിലവില്‍ ചുരത്തില്‍ ഗതാഗത തടസം ഇല്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍