എച്ച് 1 എന്‍ 1 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി:ആരോഗ്യവകുപ്പ്

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ എച്ച് 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്ത നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ മരുന്ന് നല്‍കുകയും ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. സ്‌കൂള്‍ ഹോസ്റ്റലില്‍ 2 ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ച് 58 കുട്ടികളെ അതില്‍ പാര്‍പ്പിച്ച് നിരീക്ഷിച്ചു വരുന്നുണ്ട്. രോഗപ്രതിരോധത്തിനായി ഹോസ്റ്റലില്‍ 200 മാസ്‌ക് വിതരണം ചെയ്യുകയും പനിബാധിച്ച് ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് പോയ എല്ലാ കുട്ടികളെയും അവര്‍ താമസിക്കുന്ന പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിന്റെ നിരീക്ഷണത്തില്‍ ആവശ്യമായ ചികിത്സയും നല്‍കി വരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
299 പെണ്‍കുട്ടികളും 235 ആണ്‍ കുട്ടികളും ഉള്‍പ്പെടെ 543 കുട്ടികളാണ് നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഉള്ളത്. ഇതില്‍ നാല് കുട്ടികള്‍ക്ക് എച്ച് 1 എന്‍ 1 പനി സ്ഥിരീകരിക്കുകയും 74 കുട്ടികള്‍ക്ക് സംശയാസ്പദമായ രീതിയില്‍ ചികിത്സ നല്‍കുകയും ചെയ്തിട്ടുണ്ട്. പത്തൊമ്പതാം തീയതി 13 കുട്ടികളെയും ഇരുപത്തിരണ്ടാം തീയതി മൂന്നു കുട്ടികളെയും ആണ് അഡ്മിറ്റ് ചെയ്തത്. ഇതില്‍ 5 കുട്ടികളെ ഇരുപത്തിരണ്ടാം തീയതി ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍