OPEN NEWSER

Friday 19. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മഹിള സമഖ്യയുടെ കൈതാങ്ങ് ആദിവാസി വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാ സ  മുന്നേറ്റത്തില്‍.

  • Mananthavadi
21 May 2019

മാനന്തവാടി;മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ സമഖ്യ സൊസൈറ്റിയുടെ തണലില്‍ പാതി വഴി വിദ്യാഭ്യാസം ഉപേക്ഷിച്ചിരുന്ന നാല് ആദിവാസി പെണ്‍കുട്ടികള്‍ സോഷ്യോളജിയില്‍ ബിരുദം നേടി.പ്ലസ് ടുവില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോളനികളിലേക്കൊതുങ്ങിയ പണിയ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതി തുണയായത്.പ്ലസ്ടു പരീക്ഷയില്‍ രണ്ട് വിഷയങ്ങളില്‍ വേണ്ടത്ര മാര്‍ക്ക് ലഭിക്കാതെ പരാജയപ്പെട്ടതോടെ കോളനിയലേക്കൊതുങ്ങിയ മക്കിയാട് ആക്കല്‍പ്പുരകോളനിയിലെ പ്രജിത കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ ഈ വര്‍ഷത്തെ  ബി എ സോഷ്യോളജി പരീക്ഷയില്‍ ബത്തേരി ചെതലയത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡി സൈന്ററില്‍ നിന്നും ഒന്നാം സ്ഥാനത്തോടെയാണ് വിജയിച്ചത്.മഹിളാ സമഖ്യ വഴി പഠിക്കാനെത്തിയ കോറോം, അത്തിയംകോട്, സി കെ രമ്യ,പുളിഞ്ഞാല്‍ കോട്ടം മുക്കത്ത്, ലിനിയ. മക്കിയാട് സ്വദേശിനി ധന്യ എന്നീ വിദ്യാര്‍ത്ഥിനികളാണ് പ്രജിതക്കൊപ്പം ഈ വര്‍ഷം ബിരുദം നേടിയത്.ഇവരെല്ലാം പി ജി പഠനത്തിനായി വിവിധ കോളേജുകളില്‍ പ്രവേശനം കാത്തിരിക്കുകയാണ്.

 

 

 

പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചിരുന്ന ഇവരെയെല്ലാം മഹിളാ സമഖ്യ പ്രവര്‍ത്തകരാണ് മാനന്തവാടിയിലെ ഹോസ്റ്റലിലും തുടര്‍ന്ന് വിദ്യാലയങ്ങളിലുമെത്തിച്ചത്.പാഥമിക പഠനം പോലും പൂര്‍ത്തിയാക്കാതെ കോളനികളില്‍ ഒതുങ്ങുന്ന ആദിവാസിവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് തുടങ്ങിയ മഹിളാ സമഖ്യ പദ്ധതിയാണ് മാനന്തവാടി താലൂക്കിലെ നിരവധി പണിയ വിദ്യാര്‍ത്ഥിനികള്‍ക്ക് തുണയായി മാറുന്നത്.2008 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി 2014 ല്‍ നിര്‍ത്തലാക്കിയെങ്കിലും കേരളസര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലേറ്റെടുത്തു നടത്തുകയായിരുന്നു.മാനന്തവാടി താഴെയങ്ങാടിയിലെ മഹിളാ സമഖ്യ ഹോസ്റ്റലില്‍ 53 പെണ്‍കുട്ടികളാണ് ഇപ്പോള്‍ താമസിച്ച് പഠനം നടത്തുന്നത്.ഇവരില്‍ 15 പേര്‍ ഡിഗ്രിപരീക്ഷക്കാണ് പഠിക്കുന്നത്.അഞ്ച് പേര്‍ പി ജി പഠനത്തിനായി കാത്തിരിക്കുകയാണ്.മൂന്നാം ക്ലാസ് മുതല്‍ പി ജി വരെ പഠിക്കുന്ന കുട്ടികളെയാണ് ഇവിടെ താമസിപ്പിച്ച് പൂര്‍ണ്ണമായും സംരക്ഷിച്ച് പഠന മികവുറ്റവരാക്കുന്നത്.വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കിയും ലൈബ്രറി സൗകര്യങ്ങള്‍ നല്‍കിയുമാണ് കുട്ടികളെ പഠനത്തില്‍ മികവുറ്റവരാക്കുന്നത്. ഹോസ്റ്റലില്‍ ഭൂരിഭാഗവും പണിയ,കാട്ടുനായ്ക്ക വിഭാഗത്തിലുള്ള കുട്ടികളാണുള്ളത്.നിരവധി പേര്‍ ഹോസ്റ്റലില്‍ വന്ന് താമസിച്ച് പഠനം നടത്താനാഗ്രഹിക്കുന്നവരുണെട്ങ്കിലും 50 പേര്‍ക്ക് മാത്രം താമസിക്കാനുള്ള സൗകര്യം മാത്രമാണിവിടെയുള്ളത്.ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയാന്‍ ഫല പ്രദമായ മാര്‍ഗ്ഗമായി മഹിളാ സമഖ്യ മാറുമ്പോഴും സാമ്പത്തിക പരാധീനത കാരണം വീര്‍പ്പുമുട്ടുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഈ സ്ഥാപനം.കൂടുതല്‍ കുട്ടികളെ ഇതിന് കീഴില്‍ താമസിപ്പിച്ച് പഠിപ്പിച്ചാല്‍ കോളനിയിലെ സാഹചര്യങ്ങളില്‍ നിന്നും മാറി പഠനത്തിനുത്സാഹവും താല്‍പ്പര്യവും ജനിപ്പിക്കാന്‍ കഴിയുമെന്നാണ് തെളിയിക്കപ്പെടുന്നത്. എന്നാല്‍ ഇതിന് ആവശ്യമായ സാമ്പത്തിക സഹായം സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാലുന്നില്ലെന്നാണ് പരാതി.

ഫോട്ടോകാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഈ വര്‍ഷം നടത്തിയ ബി എ സോഷ്യോളജി പരീക്ഷയില്‍ വിജയിച്ച മാനന്തവാടി മഹിളാ സമഖ്യ ഹോസ്റ്റിലിലെ പണിയ വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികള്‍

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഭാവി കേരളത്തിന് വികസന പാതയൊരുക്കാന്‍ വിഷന്‍ 2031; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു;വയനാട്ടില്‍ രണ്ട് സെമിനാറുകള്‍
  • വന്യജീവി വാരാഘോഷേം;ഒക്ടോബര്‍ 2 മുതല്‍ 8 വരെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം.
  • ഹൃദയം തൊട്ട് ഹൃദ്യം പദ്ധതി; ജില്ലയില്‍ 339 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ പ്രവര്‍ത്തന സജ്ജമായി
  • കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി പഞ്ചാരക്കൊല്ലി നിവാസികള്‍
  • മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി
  • എംഡി എം എ യുമായി ഹോം സ്‌റ്റേ ഉടമ പിടിയില്‍
  • രാജവെമ്പാലയെ തോട്ടില്‍ നിന്നും പിടികൂടി
  • അന്ന് കൗതുകം; ഇന്ന് നൊമ്പരം ! പുല്‍പ്പള്ളി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു
  • പനമരംകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show