സ്‌കൂട്ടറപകടത്തില്‍ വീട്ടമ്മ മരിച്ചു ;ഭര്‍ത്താവിന് പരുക്ക്

മാനന്തവാടി:പേരിയ പനന്തറ മണപ്പാട്ട് വര്‍ഗ്ഗീസിന്റെ ഭാര്യ മേരി (53) ആണ് മരിച്ചത്. ഭര്‍ത്താവ് വര്‍ഗ്ഗീസ് പരുക്കുകളോടെ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. മാനന്തവാടി കണിയാരത്ത് കെ.എസ്.ഇ.ബി സബ്ബ് സ്‌റ്റേഷന് സമീപത്താണ് അപകടം നടന്നത്. കണ്ണൂര്‍ താളൂര്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സും, സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.മേരി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.വര്‍ഗ്ഗീസിനെ പരുക്കുകളോടെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം.മക്കള്‍:മിനി,വിന്‍സി.മരുമക്കള്‍:ജിജേഷി,വിനോദ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍