കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു

തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്ക് സമീപം വെച്ച് കെഎസ്ആര്‍ടിസി ബസ്സും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്കിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് നിസാര പരുക്കേറ്റു. ഒണ്ടയങ്ങാടി സ്വദേശി മുഹമ്മദ് ഖാലിദ് (21), മാതാവ് ലൈല (41) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരും ജില്ലാശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി. കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സും, മാനന്തവാടി ഭാഗത്തു നിന്നും കല്‍പ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസ്സിന്റെ മുന്‍ചക്രത്തിനടിയിലേക്ക് ഇടിച്ചുകയറിയിരുന്നു. തലനാരിഴയ്ക്കാണ് വലിയഅപകടം ഒഴിവായത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍