കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയുമായി വീരജവാന്റെ കുടുംബം
സ്വഗൃഹത്തിലേക്ക് വസന്തകുമാറിന്റെ ഭൗതീകശരീരമെത്തിച്ചപ്പോള്‍ ആദ്യം കാണാനെത്തിയത് അമ്മ ശാന്തയായിരുന്നു. നൊമ്പരം താങ്ങാനാവാതെ അലറിക്കരഞ്ഞ അമ്മയെ താങ്ങിപ്പിടിച്ച് മാറ്റിയ ശേഷമാണ് മക്കളായ അനാമികയും അമര്‍ദീപും പിതാവിനെ കാണാനെത്തിയത്. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും പൂര്‍ണമായി നിശ്ചയമില്ലാത്ത എട്ടുവയസുകാരിയും ആറ് വയസുകാരനും വീട്ടിലെത്തിയവരുടെ കണ്ണ് നിറച്ചു. പിന്നീടായിരുന്നു വസന്തകുമാറിന്റെ ഭാര്യ ഷീന പ്രിയതമനെ അവസാനനോക്ക് കാണാനെത്തിയത്. കരഞ്ഞുതളര്‍ന്ന് ഷീനയുടെ മുഖം കാണാനാവാതെ പലരും വിങ്ങിപ്പൊട്ടി.
പിന്നീട് വസന്തകുമാറിന്റെ മൃതദേഹം വീടിന്റെ ഉമ്മറത്ത് പൊതുദര്‍ശനത്തിന് വെച്ചു. ഒരാഴ്ച മുമ്പ് യാത്ര പറഞ്ഞ് പോയ വസന്തകുമാറിന്റെ ഭൗതികശരീരം കാണാന്‍ അയല്‍വാസികളും ബന്ധുക്കളും ഏറെ നൊമ്പരത്തോടെയാണെത്തിയത്. അരമണിക്കൂറിന് ശേഷം ഏഴ് മണിയോടെയാണ് വസന്തകുമാര്‍ പ്രാരംഭ വിദ്യാഭ്യാസം നേടിയ ലക്കിടി എല്‍ പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. ആയിരക്കണക്കിനാളുകളാണ് വസന്തകുമാറിനെ ഒരു നോക്ക് കാണാന്‍ ലക്കിടിയില്‍ നേരത്തെ മുതല്‍ തന്നെ കാത്തുനിന്നിരുന്നത്. കരിപ്പൂര്‍ മുതല്‍ തൃക്കപ്പറ്റയിലെ തറവാട് വീട് വരെ നിരവധി നേതാക്കളാണ് മൃതദേഹത്തെ അനുഗമിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍