അടിച്ചിട്ട വീടു തുറന്നപ്പോള്‍ വീട്ടിനുളളില്‍ പുലി..! ഞെട്ടിത്തരിച്ച് വീട്ടാരും നാട്ടാരും..!! ;വനപാലകരെത്തി പുലിയെ പിടികൂടി

കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ പാട്ടവയലിലെ വില്ലന്‍ വീട്ടില്‍ രായീന്റെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. രണ്ട് ദിവസമായി വീട്ടുകാര്‍ സ്ഥലത്തില്ലാത്തതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വീട് തുറന്നപ്പോഴാണ് വീട്ടിലെ കട്ടിലിനടിയില്‍ പുലിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂരയുടേയും, ഭിത്തിയുടേയും ഇടയിലൂടെയാണ് പുലി അകത്ത് പ്രവേശിച്ചതെന്നാണ് സൂചന. മുമ്പ് പുലിയെ പ്രദേശത്ത് പലതവണ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. എന്നിട്ടും വനപാലകര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി നെല്ലാക്കോട്ട,പന്തല്ലൂര്‍,ദേവാല സ്‌റ്റേഷന്‍ പരിധികളിലെ പോലീസും,മുക്കട്ടി റെയ്ഞ്ചിലെ വനപാലകരും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ പുലിയെ വനപാലകര്‍ കൂട് വെച്ച് പിടികൂടുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Ni poda