വയനാട് സ്വദേശിനിയായ യുവതി കോഴിക്കോട് വാഹനാപകടത്തില്‍ മരിച്ചു.

ബത്തേരി കുപ്പാടി ഊന്നുകല്ലിങ്ങല്‍ പരേതനായ വിജയന്‍ രാധാമണി ദമ്പതികളുടെ മകള്‍ അമ്പിളി (26) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെ കൂടരഞ്ഞി കോഴിക്കോട് റൂട്ടിലോടുന്ന കെസി ഡീലക്‌സ് ബസ്സ് സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.ബൈക്കോടിച്ച കാക്കഞ്ചേരി നെച്ചിക്കാട്ട് മൊയ്തീന്റെ മകന്‍ റനീഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇരുവരും കോഴിക്കോട് മാവൂര്‍ റോഡില്‍ സീമ ടവറിലെ ത്രീജി മൊബൈല്‍ വേള്‍ഡിലെ ജീവനക്കാരാണ്.ഹോസ്റ്റലില്‍ താമസിക്കുന്ന അമ്പിളി തൊണ്ടയാട് വെച്ചാണ് കടയിലേക്ക് പോവുകയായിരുന്ന റിനീഷിന്റെ ബൈക്കില്‍ കയറിയത്. അല്‍പ്പം മുന്നോട്ട് നീങ്ങിയപ്പോള്‍ പിറകില്‍ വന്ന ബസ്സ് ഇവരുടെ ബൈക്കിന് പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ അമ്പിളിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.ബസ് ഡ്രൈവറെ മെഡിക്കല്‍കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ( 304 എ) വകുപ്പു പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍