കാലവര്‍ഷക്കെടുതി;വയനാട് ജില്ലയില്‍ 1,411 കോടിയുടെ നഷ്ടം

ആഗസ്റ്റ് 29 വരെയുള്ള കണക്കനുസരിച്ച് കാലവര്‍ഷക്കെടുതില്‍ വയനാട് ജില്ലയ്ക്ക് 1411 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ.എം സുരേഷ് അറിയിച്ചു. കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനുമാണ്. കെട്ടിടവിഭാഗത്തില്‍ പൊതുമരാമത്ത് വകുപ്പിന് 287.85 ലക്ഷത്തിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന് 1047.50 ലക്ഷത്തിന്റെയും നഷ്ടമുണ്ടായി. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 651.09 കിലോമീറ്റര്‍ റോഡിനും ഒമ്പതു പാലങ്ങള്‍ക്കുമായി 73,388 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 19 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ദേശീയപാതയ്ക്കുണ്ടായ നഷ്ടം 136 ലക്ഷമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള 1078.17 കിലോമീറ്റര്‍ റോഡ് തകര്‍ന്നതു മൂലമുണ്ടായത് 17850.80 ലക്ഷത്തിന്റെ നഷ്ടമാണ്. 621 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇതുമൂലം 4409 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഭാഗികമായി തകര്‍ന്ന 9250 വീടുകള്‍ക്കായി 3394.73 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. മറ്റു മേഖലയിലെ നഷ്്ടങ്ങള്‍ ലക്ഷത്തില്‍: കൃഷി- 33144, മൃഗസംരക്ഷണം ക്ഷീര വികസനം- 1190.50, ഫിഷറീസ്- 534.45, വനം- 648.16, പട്ടികവര്‍ഗ വികസനം- 1455.50, വിദ്യാഭ്യാസം- 90.26, വ്യവസായം- 326.04, സഹകരണം- 107.89, പൊലിസ്- 36.28, തൊഴില്‍- 134.73, വൈദ്യുതി- 250.99, കുടുംബശ്രീ- 52, അക്ഷയ കേന്ദ്രം- 0.80, വാട്ടര്‍ അതോറിറ്റി- 379.50, മൈനര്‍ ഇറിഗേഷന്‍- 1027.80, കാരാപ്പുഴ ഇറിഗേഷന്‍- 626.50, പൊതുവിതരണം- 7.82, ബി.എസ്.എന്‍.എല്‍- 25.45, ടൂറിസം- 461.99, ബാങ്ക്- 84.99, ഫയര്‍ഫോഴ്‌സ്- 1.92.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍