സി.അല്‍ഫോന്‍സ് സിഎംസി (74) നിര്യാതയായി

സിഎംസി സന്യാസിനി സമൂഹത്തിലെ നടവയല്‍ മൗണ്ട് കാര്‍മ്മല്‍ മഠാംഗമായ സി.അല്‍ഫോന്‍സ് അഞ്ചാനിക്കല്‍ സിഎംസി (74) നിര്യാതയായി. സംസ്‌കാരനുബന്ധചടങ്ങുകള്‍ നാളെ (ഞായര്‍) രാവിലെ 11.30ന് മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ കാര്‍മ്മികത്വത്തില്‍ നടവയല്‍ ഹോളിക്രോസ് ഫൊറോന ദേവാലയത്തില്‍ നടക്കും. സംസ്‌കാരം സിഎംസി കൃപാനിധി കോണ്‍വെന്റ് സെമിത്തേരിയില്‍ നടക്കും. താമരശ്ശേരി പന്തല്ലൂര്‍ പരേതനായ അഞ്ചാനിക്കല്‍ പീറ്ററിന്റെയും റോസമ്മയുടേയും മകളാണ്. തോമസ്,അച്ചാമ്മ,അന്നമ്മ,ഏലിക്കുട്ടി,ജോസഫ്,എംഎസ്എംഐ സഭാഗംങ്ങളായ സി സോസിമ, സി സേവ്യര്‍ എന്നിവര്‍ സഹോദരങ്ങളാണ്. പുല്‍പ്പള്ളി കബനിഗിരി, പച്ചിലക്കാട്, പടിഞ്ഞാറത്തറ കോണ്‍വെന്റുകളില്‍ സുപ്പീരിയറായും തേക്കുംകുറ്റി,നെല്ലിക്കാംപൊയില്‍,നടവയല്‍,പാടിച്ചിറ,തിരുവമ്പാടി,കൊളവയല്‍,കുശാല്‍ നഗര്‍,കേണിച്ചിറ,തലഞ്ഞി എന്നിവിടങ്ങളില്‍ മഠാംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍