കുവൈറ്റില്‍ നെഴ്‌സിനെ വീട്ടുതടങ്കിലിലാക്കിയ സംഭവം: നെഴ്‌സിനെ വിട്ടയച്ചതായി സൂചന; സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

പുല്‍പ്പള്ളി സ്വദേശിനിയായ സോഫിയ പൗലോസിനെയാണ് കുവൈറ്റിലെ ഒരു വീട്ടില്‍ തടങ്കലിലാക്കിയതായി സോഫിയയും, ബന്ധുക്കളും പരാതി ഉന്നയിച്ചത്. എന്നാല്‍ ഇന്ന് രാവിലെ കുവൈറ്റില്‍ നിന്നും സോഫിയ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് ബന്ധുവിനെ വിളിച്ചതായും തന്നെ ഏജന്റ് നാട്ടിലേക്ക് കയറ്റിയക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതായും സോഫിയ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ പരാതി പ്രകാരം ട്രാവല്‍ ഏജന്‍സി പ്രതിനിധി രാജേന്ദ്രനെതിരെയും, ദുബായിയിലെ ഇടനിലക്കാരില്‍പ്പെട്ട ഇസ്മായിലിനെതിരെയും പുല്‍പ്പള്ളി പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പുല്‍പ്പള്ളി സ്വദേശിനിയായ സോഫിയ പൗലോസിനെയാണ് കുവൈറ്റിലെ ഒരു വീട്ടില്‍ തടങ്കലിലാക്കിയതായി പരാതിയുണ്ടായിരുന്നത്. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നേഴ്‌സിങ് ജോലിക്കായി കൊണ്ടുപോയ യുവതിക്ക് മറ്റൊരു ജോലിയാണ് കൊടുത്തത്. ഇത് എതിര്‍ത്തതോടെയാണ് പൂട്ടിയിട്ടതെന്നാണ് പരാതി. കഴിഞ്ഞ മെയ് 15നാണ് പരിന്തല്‍മണ്ണയിലെ സ്വകാര്യ ഏജന്‍സി സോഫിയയെ ദുബായില്‍ കൊണ്ടുപോയത്. അവിടെനിന്ന് കുവൈത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുതടങ്കലിലായ യുവതി മൊബൈല്‍ ഫോണില്‍ സഹോദരനെ വിളിച്ച് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. ഇതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പുല്‍പ്പള്ളി പൊലീസില്‍ പരാതി നല്‍കിയത്.
ഇതിനിടയില്‍ യുവതിയെ കുവൈറ്റിലെത്തിച്ച ട്രാവല്‍ ഏജന്‍സി പ്രതിനിധിയും, ഇടനിലക്കാരനുമായ രാജേന്ദ്രന്‍, ഇസ്മായില്‍ എന്നിവര്‍ക്കെതിരെ പുല്‍പ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 370, 342, 420 ൃ/ം 34 ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനകം സംഭവുമായി ബന്ധപ്പെട്ട് നിരവിധ സംഘടനകളും, വ്യക്തികളും സഹായവുമായി രംഗത്ത് വന്നതായി ബന്ധുക്കള്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍