പടിഞ്ഞാറത്തറയിലെ കുട്ടിക്ക് നിപ്പാ വൈറസ് ബാധയില്ല; പരിശോധന ഫലം നെഗറ്റീവ്; കുട്ടിയുടെ അസുഖം ന്യുമോണിയ; കുട്ടി മരണപ്പെട്ടു

വയനാട്ടില്‍ നിപ്പ വൈറസ് ബാധയെന്ന് സംശയിച്ച കുട്ടിയുടെ രക്തപരിശോധന ഫലം പുറത്തുവന്നു. കുട്ടിക്ക് നിപ്പ വൈറസ് ബാധയില്ലെന്നും കുട്ടിയുടെ അസുഖം ന്യുമോണിയയാണെന്നുമാണ് റിസല്‍ട്ട്. പടിഞ്ഞാറത്തറ അരമ്പറ്റകുന്നിലെ ഒരുവയസ്സുകാരിക്കാണ് ന്യുമോണിയബാധയുണ്ടായത്. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെട്ടു. എന്നാല്‍ കുട്ടിക്ക് നിപ്പാ വൈറസ് ബാധയെന്ന് വ്യാജ വാര്‍ത്തകള്‍ പരന്നതോടെ നാട്ടുകാരില്‍ ചിലര്‍ ഈ വീട്ടുകാരെ ഒറ്റപ്പെടുത്തുന്നതായും, അവഗണിക്കുന്നതായും പരാതിയുണ്ട്.എന്നാല്‍ പരിശോധനാ ഫലം പുറത്തുവന്നതോടെ വയനാട്ടുകാര്‍ യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ജനനം മുതല്‍ ആസ്ത്മയുടെ ബുദ്ധിമുട്ടുകളുണ്ടായിരുന്ന കുട്ടിയെ കൈനാട്ടിയിലെ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മിംമ്‌സില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. ന്യുമോണിയബാധ രൂക്ഷമായതോടെ കുട്ടി അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇതിനിടയില്‍ നിപ്പോ വൈറസ് ബാധ ലക്ഷണങ്ങളുമായി ചില സാമ്യതകള്‍ പ്രകടിപ്പിച്ചതിനാല്‍ കുട്ടിയുടെ രക്തം സ്രവങ്ങള്‍ പരിശോധനക്കായി മണിപ്പാല്‍ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇതോടെ ജില്ലയില്‍ രോഗബാധ സംശയിക്കുന്ന ഏക കേസും ഇതായി.
ഇതിനിടയില്‍ പടിഞ്ഞാറത്തറ സ്വദേശിയായ കുട്ടിക്ക് നിപ്പ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായുള്ള വ്യാജ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയാകുകയായിരുന്നു. എന്നാല്‍ എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് കുട്ടിയുടെ പരിശോധനഫലം നെഗറ്റീവാണെന്ന് പുറത്ത് വന്നിരിക്കുകയാണ്. ന്യമോണിയയാണ് കുട്ടിയുടെ രോഗമെന്നും, കുട്ടിക്ക് നിപ്പ വൈറസ് ബാധയില്ലെന്നും മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്നും ഇന്ന് പുറത്തുവന്ന പരിശോധന ഫലം വ്യക്തമാക്കുന്നു. ഇതോടെ വയനാട് ജില്ലയില്‍ നിലവില്‍ ഒരാള്‍ പോലും രോഗബാധ സംശയിക്കുന്നവരുടെ പട്ടികയില്‍പോലുമില്ലാതെയായി.
ന്യുമോണിയ ബാധിച്ച കുട്ടി ഇന്നലെ വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി. സംസ്‌കാര ചടങ്ങുകളിലടക്കം ചിലര്‍ സംശയത്തോടെയാണ് പെരുമാറിയതെന്നും, പ്രദേശവാസികളില്‍ പലരും തങ്ങളെ ഭയത്തോടെയാണ് കാണുന്നതെന്നും കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ പറയുന്നു. പരിശോധന ഫലം പുറത്ത് വന്നതോടെ അല്‍പ്പം ആശ്വാസത്തിലാണ് ഈ കുടുംബം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍