ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോള്‍; യു.എഫ്.സി ജേതാക്കള്‍

കവരത്തി :ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഒമ്പതാമത് സീസണിന്റെ ഫൈനലില്‍ യു.ഫ്.സി ജേതാക്കളായി. ഫൈനലില്‍ പുഷ്പ ഫുട്‌ബോള്‍ ക്ലബ്ബിനെയാണ് യു.എഫ്.സി പരാജയപ്പെടുത്തിയത്. മുഴുവന്‍ സമയത്തും ഓരോ ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞമത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടിലൂടെയാണ് 4-2 എന്ന നിലയില്‍ യു.ഫ്.സി കപ്പ് സ്വന്തമാക്കിയത്. ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി പുഷ്പ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു. സമാപനചടങ്ങില്‍ ലക്ഷദ്വീപ് സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ കെ. ബുസാര്‍ ജംഹര്‍ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ ടി. കാസിം, പി. ഹബീബ്, ലക്ഷദ്വീപ് അത്‌ലറ്റിക് അസോസിയേഷന് പ്രസിഡന്റ് എം. താഹ മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍