പെട്രോള്‍ വില വര്‍ദ്ധനവ്; ലോക്താന്ത്രിക് യുവജനതാദള്‍ പ്രതിഷേധിച്ചു
മേപ്പാടി: യുവജനതാദള്‍ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മേപ്പാടയില്‍ പെട്രോള്‍ പമ്പിനു മുന്പില് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ലോക്താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് അജ്മല്‍ സജിത്ത് സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ദാസ്യപ്പണി ചെയ്യുകയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്‍. ജെ.ഡി കല്‍പ്പറ്റ നിയോജകമണ്ഡലം സെക്രട്ടറി ഷംസുദ്ദീന് അരപ്പറ്റ അധ്യക്ഷത വഹിച്ചു. ജിംഷിന്‍ കുന്നമ്പറ്റ, ജിതേഷ് പള്ളിക്കവല, അജ്മല്‍ കെ.ഇ, ഇസഹാക്ക് എ.എച്ച് എന്നിവര്‍ നേതൃത്വം നല്കി. നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍