വയനാട് ജില്ലയില്‍ വോട്ടെടുപ്പിന് 3663 ബാലറ്റ് യൂണിറ്റുകളും 1379 കണ്‍ട്രോള്‍ യൂണിറ്റുകളും
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകള്‍ ആദ്യഘട്ട പരിശോധന കഴിഞ്ഞ് വോട്ടെടുപ്പിന് സജജം. 3663 ബാലറ്റ് യൂണിറ്റുകളും 1379 കണ്‍ട്രോള്‍ യൂണിറ്റുകളുമാണ് ജില്ലയില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. ആകെ 828 പോളിങ് ബൂത്തുകളാണ് ജില്ലയിലുള്ളത്. മുനിസിപ്പാലിറ്റികളില്‍ 104 ബൂത്തുകളും പഞ്ചായത്തുകളില്‍ 724 ബൂത്തുകളുമുണ്ടാവും. വോട്ടിങ് മെഷീനിന്റെ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റും ചേരുന്ന സിംഗിള്‍ പോസ്റ്റ് മെഷീനുകളാണ് നഗരസഭകളില്‍ ഉപയോഗിക്കുന്നത്.
എന്നാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മള്‍ട്ടി പോസ്റ്റ് വോട്ടിങ് മെഷീനുകളാണ് ഉപയോഗിക്കുക. ഇതില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധിപ്പിക്കുന്ന മൂന്ന് ബാലറ്റ് യൂണിറ്റുകളുണ്ടാവും. വോട്ട് ചെയ്യാനെത്തുമ്പോള്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലായിരിക്കും ബാലറ്റ് യൂണിറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഏതെങ്കിലും തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം 15ല്‍ കൂടുതലുണ്ടെങ്കില്‍ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടുത്തിയിട്ടില്ല. കേരള പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി നിയമങ്ങളില്‍ നോട്ട സംബന്ധിച്ച വ്യവസ്ഥയില്ലാത്തതു കൊണ്ടാണിതെന്ന് കമ്മീഷന്‍ അറിയിച്ചു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉന്നത സുരക്ഷിതത്വ നിലവാരം പുലര്‍ത്തുന്നവയാണെന്നും വിപുലമായ സുരക്ഷാ മാനദണ്ഡങ്ങളാണ് മെഷീനുകളില്‍ ഉപയോഗിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. മെഷീനുകളില്‍ ഉപയോഗിക്കുന്ന മൈക്രോ കണ്‍ട്രോളര്‍ ചിപ്പില്‍ ഒരു പ്രാവശ്യം മാത്രമേ പ്രോഗ്രാം ചെയ്യാന്‍ കഴിയൂ. ചിപ്പിലെ സോഫ്റ്റ്!വെയര്‍ കോഡ് വായിക്കാനോ തിരുത്താനോ സാധ്യമല്ല. ഇവിഎമ്മുകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതുകൊണ്ടുതന്നെ നെറ്റ്!വര്‍ക്ക് മുഖേന കടന്നുകയറാന്‍ കഴിയില്ല. ഇതിന് പുറമെ ടാമ്പര്‍ ഡിറ്റക്ട് മെക്കാനിസവും മെഷീനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എവിഎമ്മില്‍ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചിട്ടില്ല. ഇവിഎം ട്രാക്ക് എന്ന സോഫ്റ്റ്!വെയറിന്റെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മെഷീനുകളുടെ സുഗമവും സുതാര്യവുമായ വിന്യാസം ഉറപ്പാക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
