പാതിരി വനത്തില്‍ അതിക്രമിച്ചു കയറിയ യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്തു.
പുല്‍പ്പള്ളി: ഇക്കഴിഞ്ഞ ഞായറാഴ്ച ഉദയക്കര ഭാഗത്ത് കൂടി അനുമതിയില്ലാതെ വനത്തില്‍ പ്രവേശിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍മാര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മല്‍ മൂരിയാട് സ്വദേശിയായ കത്തിയന്‍വീട് സാഗര്‍ (33) അടക്കം 7 പേരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ അനുമതിയില്ലാതെ 5 ബൈക്കുകളിലായി വന്യജീവികള്‍ നിറഞ്ഞ വനത്തിനുള്ളിലൂടെ വീഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തതിനാണ് കേസ്. ട്രാവലോഗ്‌സ് ഓഫ് വൈശാഖ് എന്ന വാളില്‍ പ്രതികള്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. വന്യജീവികള്‍ക്ക് ശല്യമാവുന്ന വിധം റിസര്‍വ് വനത്തിനുള്ളില്‍ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകള്‍ക്കും റീല്‍സ് ചിത്രീകരണത്തിനുമെതിരെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമന്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
