നാടന്‍ ചാരായ വില്‍പ്പന;3 യുവാക്കള്‍ അറസ്റ്റില്‍.
ബത്തേരി: വീട്ടില്‍ നിര്‍മ്മിക്കുന്ന നാടന്‍ ചാരായം ഓര്‍ഡറിനനുസരിച്ച് ഓട്ടോറിക്ഷയില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്കുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന്, ജില്ലാ പോലീസ്മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധസേനാംഗങ്ങളും,സുല്‍ത്താന്‍ ബത്തേരി എസ് ഐ ആര്.എന്‍ പ്രശാന്തുംസംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ 15 ലിറ്ററോളം വാഷും,2 ലിറ്ററോളം നാടന്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുത്തങ്ങ സ്വപ്ന ഭവനില്‍ ജോണ്സണ് (36), നായിക്കട്ടി നാഗരംചാല്‍ കോയാടന്‍ വീട്ടില്‍ കെ.വി ഷാജി (35), പൂളവയല്‍ വെള്ളത്തോടത്ത് വി.കെ അനു എന്നിവരെ അറസ്റ്റുചെയ്തുചാരായം കടത്തിവന്ന കെ.എല്‍ 73 6580 നമ്പര്‍ ഓട്ടോ റിക്ഷയും പിടികൂടിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍