വാക്സിനേഷന് രണ്ടാം ഡോസ് വിതരണം തുടരുന്നു
കല്‍പ്പറ്റ: വയനാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വാക്സിനേഷന് കേന്ദ്രങ്ങളില്‍ ആദ്യ ഡോസ് വാക്സിന് ലഭിച്ചവര്‍ക്കുളള രണ്ടാം ഡോസ് വാക്സിന് നല്കുന്ന നടപടി പുരോഗമിക്കുന്നു. ഒന്നാം ഡോസ് എടുത്തു 42 ദിവസം കഴിഞ്ഞവരെ മുന്‍ഗണനാക്രമത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അറിയിക്കുന്ന താണ്. അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്താവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ഒന്നാം ഡോസ് വാക്സിനേഷന് വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക്് നല്‍കുന്നതാണ്. ആളുകള്‍ കൂട്ടമായി എത്തുന്നത് ഒഴിവാക്കുന്നതിനു വേണ്ടി ആവശ്യമായ ക്രമീകരണങ്ങള്‍ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചെയ്തിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍