OPEN NEWSER

Tuesday 21. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി

  • Keralam
04 May 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധന കാണിക്കുന്നത് രോഗം ഇനിയും വര്‍ധിക്കുമെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഒന്നാമത്തെ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമീണ മേഖകളിലേയ്ക്കും രണ്ടാം തരംഗം വ്യാപിച്ചു എന്നാണ് ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ മരണങ്ങള്‍ വര്‍ധിക്കാന്‍ ഇത് കാരണമായി. ഗാമീണ മേഖലകളില്‍ ആരോഗ്യസംവിധാനങ്ങുടെ ദൗര്‍ലഭ്യം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. പഞ്ചാബില്‍ 80 ശതമാനം ആളുകള്‍ ഗുരുതരാസ്ഥയിലാണ് ചികിത്സ തേടിയത്. കേരളത്തില്‍ രണ്ടാം തരംഗത്തില്‍ ഗ്രാമങ്ങളില്‍ കൊവിഡ് ബാധ വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ച് കേരളത്തില്‍ ആരോഗ്യമേഖല ശക്തമായി പ്രവര്‍ത്തിക്കുന്നത് ആശ്വാസകരമാണ്. നിയന്ത്രണങ്ങള്‍ വിട്ടുവീഴ്ചകള്‍ ഇല്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ അക്കാര്യം ഉറപ്പാക്കണം. ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം, അതിതീവ്ര മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് അതീവ ജാഗ്രത, നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്
  • അതിജീവന പാതയില്‍ കുടുംബശ്രീയുടെത് സമാനതകളില്ലാത്ത ഇടപെടല്‍: മന്ത്രി എം.ബി രാജേഷ്; മുണ്ടക്കൈ ചൂരല്‍മല ഉപജീവന സംരംഭങ്ങള്‍ക്ക് ധനസഹായ വിതരണം ചെയ്തു
  • അതിജീവന പാതയില്‍ കുടുംബശ്രീയുടെത് സമാനതകളില്ലാത്ത ഇടപെടല്‍: മന്ത്രി എം.ബി രാജേഷ്; മുണ്ടക്കൈ ചൂരല്‍മല ഉപജീവന സംരംഭങ്ങള്‍ക്ക് ധനസഹായ വിതരണം ചെയ്തു
  • വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം: മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിക്കൊണ്ട്.
  • മലപ്പുറത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് ബത്തേരി സ്വദേശി മരിച്ചു
  • ജനവാസ മേഖലയില്‍ കാട്ടുപോത്തുകള്‍ ഇറങ്ങി
  • സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അഭിനവ് സ്വന്തം പോള്‍വള്‍ട്ടില്‍ മത്സരിക്കും
  • സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി; കുടല്‍ക്കടവ് പാല്‍വെളിച്ചം ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് ഉദ്ഘാടനം ചെയ്തു
  • വനംവന്യജീവി മാനുഷിക സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തി: മന്ത്രി എ. കെ ശശീന്ദ്രന്‍; വിഷന്‍ 2031 വനം വകുപ്പ് സംസ്ഥാനതല സെമിനാര്‍ നടത്തി
  • ഡീസല്‍ പ്രതിസന്ധി; വയനാട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങുന്നു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show