OPEN NEWSER

Monday 24. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊവിഡ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി; കേന്ദ്രത്തിന് നോട്ടിസ്

  • National
22 Apr 2021

കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഓക്‌സിജന്‍, വാക്‌സിനേഷന്‍, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗണ്‍ എന്നിവയില്‍ ദേശീയ നയം വ്യക്തമാക്കാനാണ് നിര്‍ദേശം. പ്രതിസന്ധി നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തയാറെടുപ്പുകള്‍ അറിയിക്കണം.ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച്. നാളെ തന്നെ കേന്ദ്രം നിലപാട് വ്യക്തമാക്കണം. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂരിയായും നിയമിച്ചു. വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

അതേസമയം ഇന്ത്യയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആദ്യമായി മൂന്ന് ലക്ഷത്തിന് മുകളില്‍ എത്തി. 314835 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 2104 കൊടടവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഇരുപതിനായിരത്തില്‍ മുകളിലാണ് പ്രതിദിന രോഗികള്‍. 12 സംസ്ഥാനങ്ങളില്‍ പതിനായിരത്തിനു മുകളിലാണ് കണക്ക്. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം അതീവ രൂക്ഷമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ മരിച്ചു
  • ഇന്നും മഴയുണ്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ആകെ സ്വീകരിച്ചത് 4809 പത്രികകള്‍, സ്ഥാനാര്‍ത്ഥികള്‍ 3164
  • ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍.
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടി
  • തെരഞ്ഞെടുപ്പ് മുന്നൊരുക്കം; 'ഫുള്‍ ആക്ഷനില്‍ ' വയനാട് പോലീസ്
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു പ്രതിയെ പോലീസ് തിരയുന്നു
  • ഭക്ഷ്യ വിഷബാധ: വിദ്യാര്‍ത്ഥികളും അധ്യാപകരും ചികിത്സ തേടി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • ഹരിത തെരഞ്ഞെടുപ്പ്: ഹാന്‍ഡ് ബുക്ക് ക്യൂ.ആര്‍ കോഡ് പ്രകാശനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show