മൂന്ന് കുട്ടികള്‍ക്ക് സാരമായി പൊള്ളലേറ്റു ധഷെഡിനുള്ളില് സൂക്ഷിച്ച പടക്കങ്ങള്‍ പൊട്ടിതെറിച്ചാണ് അപകടമെന്ന് സൂചന പ
ബത്തേരി: വയനാട് ബത്തേരിയില്‍ ആളൊഴിഞ്ഞ ഷെഡില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. കാരക്കണ്ടി സ്വദേശികളായ അജ്മല്‍ (15), ഫെബിന് (10), മുരളി (13) എന്നിവര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. കോട്ടക്കുന്ന് കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ ഷെഡിലാണ് ഇന്നുച്ചയോടെ സ്ഫോടനമുണ്ടായത്. മണ്ണാര്‍ക്കാട് സ്വദേശിയുടെ ഷെഡില്‍ സൂക്ഷിച്ച പഴയ പടക്കങ്ങള്‍ക്ക് തീപിടിച്ചാണ് അപകടമെന്നാണ് ആദ്യ വിവരം.സാരമായി പൊള്ളലേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍