കെ.സി.വൈ.എം മാനന്തവാടി രൂപതയ്ക്ക് അഭിമാന നിമിഷം
മാനന്തവാടി: 2021 ജനുവരി 30,31 തിയ്യതികളില്‍ പാലരിവട്ടം പി.ഒ.സി യില്‍ നടന്ന കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നാല്‍പ്പത്തിമൂന്നാം വാര്‍ഷിക സെനറ്റ് സമ്മേളനത്തില്‍ വെച്ച് പ്രസിഡന്റ് എഡ്വേര്‍ഡ് രാജുവിന്റെ നേതൃത്വത്തിലുള്ള 2021 സംസ്ഥാന സമിതി സെക്രട്ടറിയായി റോസ് മേരി തേറുകാട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്നു റോസ് മേരി. മാനന്തവാടി രൂപത ബത്തേരി മേഖലയിലെ അസംപ്ഷന്‍ ഇടവകംഗമാണ്. സംസ്ഥാന സിന്‍ഡിക്കേറ്റായി കെ.സി.വൈ.എം മാനന്തവാടി രൂപത മുന്‍ ട്രഷറര്‍ റ്റിബിന്‍ പാറക്കലും തിരഞ്ഞെടുക്കപ്പെട്ടു .മാനന്തവാടി രൂപത കല്‍പ്പറ്റ മേഖലയിലെ റിപ്പണ്‍ ഇടവകാംഗംമാണ് റ്റിബിന്‍ പാറക്കല്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍