OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാതിരിപ്പാലം ഹൈവേ കവര്‍ച്ചാശ്രമം; ഒരാള്‍ അറസ്റ്റില്‍

  • S.Batheri
21 Jan 2021

മീനങ്ങാടി: മീനങ്ങാടി പാതിരിപ്പാലം വെച്ചു മൈസൂരില്‍ നിന്നും പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാര്‍ യാത്രക്കാരെ ദേശീയപാതയില്‍ മിനി ലോറി റോഡിന് കുറുകെ ഇട്ട് തടസം ഉണ്ടാക്കി വാഹനം തല്ലി തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 15 അംഗ കുഴല്‍പണ കവര്‍ച്ച ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരാളെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.കെ.എല്‍ .17.ഏ.3199 നമ്പര്‍ ടെമ്പോ ട്രാവലര്‍ ഉടമയായ തൃശ്ശൂര്‍ വരാന്തപ്പള്ളി സ്വദേശിയായ നൊട്ടപ്പള്ളി വീട്ടില്‍  സിനീഷ് (32) ആണ് അറസ്റ്റിലായത്.

 ഉദ്യോഗസ്ഥനായ മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഷെരീഫിന്റെ നേതൃതത്തിലുള്ള സംഘം തൃശ്ശൂരില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തു മീനങ്ങാടി സ്‌റ്റേഷനില്‍ കൊണ്ടുവന്നത്. കവര്‍ച്ചയ്ക് വേണ്ടി ഉപോയോഗിച്ച ടെമ്പോട്രാവലറിന്റെ ഉടമയാണ് ഇയ്യാള്‍. മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഹരീഷ് , സിപി.ഓ മാരായ യൂനീസ് , സുനീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്നും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച മറ്റ്വാഹനങ്ങള്‍ ഉടന്‍ തന്നെ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show