OPEN NEWSER

Saturday 08. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ളാടില്‍ നിന്ന് തൊഴിലാളികളെ പിരിച്ചുവിട്ട സംഭവം; ഡിടിപിസി ഓഫീസിലേക്ക് സിപിഐഎം മാര്‍ച്ച് നടത്തി

  • Kalpetta
07 Aug 2026

കല്‍പ്പറ്റ: കര്‍ളാട് വിനോദസഞ്ചാര കേന്ദ്രത്തില്‍നിന്ന് അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, സിപിഐഎം നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം വൈത്തിരി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ഡിടിപിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കര്‍ളാട് ടൂറിസം കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന 6 തൊഴിലാളികളെയാണ് മുന്നറിയിപ്പില്ലാതെ അകാരണമായി പിരിച്ചുവിട്ടതെന്നും പകരം കോണ്‍ഗ്രസുകാര്‍ നിശ്ചയിച്ചവരെ ജോലിക്കെടുത്തുവെന്നും സിപിഐഎം ആരോപിച്ചു.
കുടുംബശ്രീ സംസ്ഥാന മിഷന്റെ ഉത്തരവ് പ്രകാരമാണ് നിയമനമെന്നാണ് വാദം. എന്നാല്‍ തരിയോട് സിഡിഎസ് അപേക്ഷ ക്ഷണിച്ചിട്ടില്ല. മാനണ്ഡം പരിഗണിയ്ക്കാതെ ഇഷ്ടക്കാരുടെ അപേക്ഷ വാങ്ങി പട്ടികയുണ്ടാക്കി നിയമിക്കുകയായിരുന്നു. പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ സിപിഐഎം നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുത്തൂവെന്നും തൊഴിലാളികള്‍ തിരിച്ചെടുത്തില്ലെങ്കില്‍ കര്‍ളാടില്‍ പന്തല്‍കെട്ടി സമരം ആരംഭിക്കുമെന്നും സിപിഐഎം മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ഗഗാറിന്‍ ഉദ്ഘാടനംചെയ്തു. കെ അനീഷ് കുമാര്‍ അധ്യക്ഷനായി. ജോബിസണ്‍ ജെയിംസ്, കെ എന്‍ ഗോപിനാഥന്‍, സി എച്ച് മമ്മി, എം ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. സി യൂസഫ് സ്വാഗതവും എം ഡി ജോണി നന്ദിയും പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേര്‍
  • എച്ച് 1 എന്‍ 1 രോഗബാധ: തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്ന് വെറ്ററിനറി സര്‍വകലാശാല
  • ആദിവാസി യുവതി ശുചിമുറിയില്‍ പ്രസവിച്ചു
  • കര്‍ക്കിടകവാവ് ബലിതര്‍പ്പണം: പരിസ്ഥിതി സൗഹൃദമാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ശുചിത്വ മിഷന്‍
  • 'കൂടെ' പദ്ധതി റിപ്പോര്‍ട്ട് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചു
  • 200 ഗ്രാം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയില്‍
  • വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
  • വന്യമൃഗശല്യം: ചിറക്കര എം.എം.സി യുവ കൂട്ടായ്മ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി
  • ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
  • ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show