OPEN NEWSER

Saturday 08. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്വാതന്ത്രദിനാഘോഷം: മന്ത്രി അഡ്വ.ടി സിദ്ദീഖ് പതാക ഉയര്‍ത്തും

  • Kalpetta
07 Aug 2026

കല്‍പ്പറ്റ: 80-ാമത് സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് നടക്കുന്ന പരേഡില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്രദിന പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡസ്, ബാന്‍ഡ് ഉള്‍പ്പെടെ 17 പ്ലറ്റൂണുകള്‍ അണിനിരക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വട്ടക്കളിപാട്ട്, പരമ്പരാഗത നൃത്തം, പരമ്പരാഗത ഗാനം, ബാന്‍ഡ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ പരേഡ് ഗ്രൗണ്ടില്‍ അരങ്ങേറും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 10,11,13 തിയതികളില്‍ പരേഡ് പരിശീലനം നടക്കും. കളക്ടേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാതന്ത്രദിനാഘോഷം അവലോകന യോഗത്തില്‍ എ.ഡി.എം കെ അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേര്‍
  • എച്ച് 1 എന്‍ 1 രോഗബാധ: തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്ന് വെറ്ററിനറി സര്‍വകലാശാല
  • ആദിവാസി യുവതി ശുചിമുറിയില്‍ പ്രസവിച്ചു
  • കര്‍ക്കിടകവാവ് ബലിതര്‍പ്പണം: പരിസ്ഥിതി സൗഹൃദമാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ശുചിത്വ മിഷന്‍
  • 'കൂടെ' പദ്ധതി റിപ്പോര്‍ട്ട് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചു
  • 200 ഗ്രാം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയില്‍
  • വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
  • വന്യമൃഗശല്യം: ചിറക്കര എം.എം.സി യുവ കൂട്ടായ്മ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി
  • ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
  • ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show