ലോക മുലയൂട്ടല്‍ വാരാചരണം: വയനാട് ജില്ലാതല സമാപനം നടത്തി
മാനന്തവാടി: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ വയനാട് ജില്ല സമാപന ചടങ്ങ് മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ആശുപത്രിയില്‍ വച്ച് നടന്നു. ജില്ലയിലെ പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ ഡോ.ചന്ദ്രശേഖരന്‍ സമാപന ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. മനോജ് കവലക്കാടന്‍ അധ്യക്ഷത വഹിച്ചു. ഹോസ്പ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സ്വാമിദാസന്‍, വയനാട്ടിലെ ആദ്യകാല ശിശുരോഗ വിദഗ്ധരായ ഡോ.നാരായണന്‍കുട്ടി, ഡോ. സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അമ്മമാരിലും പൊതുസമൂഹത്തിലും അവബോധം വളര്‍ത്തുക, ശിശുക്കളുടെ ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കുന്നതില്‍ മുലപ്പാലിന്റെ പങ്ക് വ്യക്തമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് മുലയൂട്ടല്‍ വാരം സംഘടിപ്പിച്ചത്. സെന്റ് ജോസഫ് ഹോസ്പിറ്റല്‍ കഴിഞ്ഞ ഏഴ് ദിവസങ്ങളിലും ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
മുലപ്പാല്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും നിര്‍ണായകമാണെന്നും, കുഞ്ഞിന്റെ ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുന്നതിന്റെ പ്രാധാന്യം സമൂഹത്തില്‍ കൂടുതല്‍ ശക്തമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്നും ചടങ്ങില്‍ ചൂണ്ടിക്കാട്ടി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
