ലോക മുലയൂട്ടല് വാരാചരണം നടത്തി.
പുല്പ്പള്ളി: വനിതാ ശിശു വികസന വകുപ്പ് ഐസിഡിഎസ് പനമരം അഡീഷണല് പ്രോജെക്ടില് ലോക മുലയൂട്ടല് വാരാചരണം നടത്തി. മുലയൂട്ടലിന്റെ പ്രാധാന്യം വര്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ പരിപാടികള് സംഘടിപ്പിച്ചു. അങ്കണവാടി ജീവനക്കാര്ക്കായി സഞ്ജീവനി പദ്ധതി മെഡിക്കല് ഓഫീസര് ഡോക്ടര് വിന്സ് ബോധവത്കരണ ക്ലാസ് നല്കി. പാചകമത്സരം, ക്വിസ് മത്സരം തുടങ്ങിയവയും നടത്തി. വാരാചരണത്തിന്റെ സമാപനചടങ്ങ് പുല്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. സന്ധ്യ ലിഷു അധ്യക്ഷത വഹിച്ചു.റഷീദ സുബൈര്, വര്ഗീസ് മുര്യന്കാവില്, ഫസല്, ഷിനു കച്ചിറയില്, മുനീര് ആച്ചികുളത്ത്, നിഖില് കെ, ശ്രീദേവി മുല്ലക്കല്, സുമ ബിനീഷ്, ശിശുവികസന പദ്ധതി ഓഫീസര് ലീഷ്മ പി, എന്നിവര് സംസാരിച്ചു. വിജയികള്ക്ക് സമ്മാനദാനം നിര്വഹിച്ചു.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
