പുല്‍പ്പള്ളി ടൗണില്‍ യൂഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി
പുല്‍പ്പള്ളി: യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പുല്‍പ്പള്ളിയില്‍ യു.ഡി.എഫ് പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി. ടി.എസ്. ദിലീപ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പഞ്ചായത്ത് ചെയര്‍മാന്‍ പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. സി.പ. കുര്യാക്കോസ്, തോമസ് പാഴൂക്കാല, ടി.പി. ശശിധരന്‍, റെജി പുളിങ്കുന്നേല്‍, കെ.എം. എല്‍ദോസ്, സെലിന്‍ മാനുവല്‍, റോയ് മാന്തോട്ടം തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
