വയനാട് ദുരന്തം:പുനരധിവാസ കേന്ദ്രത്തിലെ പള്ളിയും മദ്രസ്സയും വിപുലീകരണം:കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി
കല്‍പ്പറ്റ: വയനാട് ചൂരല്‍ മലയിലും മുണ്ടക്കൈയിലും ഉണ്ടായ ദുരന്തത്തില്‍ പെട്ടവരുടെ പുനരധി വാസ കേന്ദ്രമായ കല്‍പ്പറ്റ പുല്‍പ്പാറയിലെ ജുമുഅത്ത് പള്ളിയും മദ്രസ്സയും വിപുലീകരിക്കുന്നതിനും മയ്യിത്ത് പരിപാലന കേന്ദ്രം സ്ഥാപിക്കുന്നതിനുമുള്ള സ്ഥലത്തെ കുറ്റിയടിക്കല്‍ കര്‍മ്മം യഥാക്രമം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാരും സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത വയനാട് ജില്ലാ പ്രസിഡന്റുമായ കെ.ടി.ഹംസ മുസ്‌ലിയാരും നിര്‍വ്വഹിച്ചു.വയനാട് ദുരന്തം സമസ്ത സഹായ പദ്ധതിയുടെ ഭാഗമായി പുനരധി വാസ കേന്ദ്രങ്ങളില്‍ പള്ളിയും മദ്രസ്സ യും നിര്‍മ്മിക്കാനുള്ള സമസ്ത യുടെ തീരുമാന പ്രകാരമാണ് 410 ഓളം പേരുടെ പുനരധിവാസ കേന്ദ്രമായ കല്‍പ്പറ്റ പുല്‍പ്പാറ യിലെപള്ളി മദ്രസ്സ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതിയുടെ തീരുമാന പ്രകാരം വിദ്യാഭ്യാസ ബോര്‍ഡ് ബില്‍ഡിംഗ് നിര്‍മ്മാണ സമിതി അംഗങ്ങളുടെയും പുല്‍പ്പാറ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത യോഗത്തിന് ശേഷമാണ് നേതാക്കള്‍ നിര്‍മ്മാണ സ്ഥലങ്ങളില്‍ കുറ്റിയടിക്കല്‍ കര്‍മ്മം നടത്തിയത്.
സമസ്ത സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം,നിര്‍മ്മാണ സമിതി കണ്‍വീനര്‍ ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി,വര്‍ക്കിങ് ചെയര്‍മാന്‍ ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍,വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദര്‍,ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍,പുല്‍പ്പാറ മഹല്ല് കമ്മിറ്റി ഭാരവാഹികളായ എം.പി.അബ്ദുല്‍ മജീദ്,മുഹമ്മദലി,പി.അലി,എ.നൗഷാദ്,പി.എം.അന്‍സാരി,എ.നാസര്‍,ഖത്തീബ് നൗഷീര്‍ വാഫി,എഞ്ചിനീയര്‍മാരായ അനീസ്,ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
