മുണ്ടക്കൈ ചൂരല്‍മല ടൗണ്‍ഷിപ്പിലെ ആദ്യ ഗൃഹപ്രവേശം നടന്നു.
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ടൗണ്‍ഷിപ്പില്‍ ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു. ഒന്നാം സോണില്‍ ഡി ക്ലസ്റ്ററിലെ 38ാം വീട്ടിലാണ് ചൂരല്‍മല സ്‌കൂള്‍ റോഡിലെ കെ വിജയനും കുടുംബവും താമസം ആരംഭിച്ചത്. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയും ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെ.ഒ അരുണും വീട്ടിലെത്തി ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള മുഴുവന്‍ നടപടിക്രമങ്ങളും കുടുംബത്തിന്റെ സാന്നിധ്യത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച ഒരു ലക്ഷം രൂപയുടെ സാധനങ്ങളും കുടുംബം വീട്ടിലെത്തിച്ചു. ഗുണമേന്മാ പരിശോധന പൂര്‍ത്തിയാക്കി വീടുകള്‍ ഏറ്റുവാങ്ങി കൂടുതല്‍ കുടുംബങ്ങള്‍ ടൗണ്‍ഷിപ്പിലേക്ക് താമസം മാറാന്‍ സജ്ജരായിട്ടുണ്ട്. ടൗണ്‍ഷിപ്പില്‍ ഇതുവരെ 159 വീടുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. തിങ്കളാഴ്ച ബാക്കി 19 വീടുകളുടെയും കൂടി ഗുണമേന്മ പരിശോധന പൂര്‍ത്തിയാക്കി 178 വീടുകളും വരും ദിവസങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
