OPEN NEWSER

Tuesday 21. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനട് ജില്ലയില്‍ വീണ്ടും അതിമാരക മയക്കുമരുന്നായ മെത്തഫിറ്റാമിന്‍ പിടികൂടി

  • S.Batheri
21 Apr 2026

മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍ എന്‍ സിറാജിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കേരള എസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്നും 20 ഗ്രാമോളം മെത്താഫിറ്റമിന്‍ പിടികൂടി. മലപ്പുറം ഏറനാട് മുണ്ടുപറമ്പ് മുട്ടെങ്ങാടന്‍ വീട് അനസില്‍ (26)നിന്നുമാണ് മാരക മയക്കുമരുന്നു വിഭാഗത്തില്‍പെട്ട 19.78 ഗ്രാം  മെത്താംഫിറ്റമിന്‍ പിടികൂടിയത്.  പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ എം.എ സുനില്‍കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മിഥുന്‍.കെ, അര്‍ജ്ജുന്‍.എം എന്നിവര്‍ പങ്കെടുത്തു. ജെ എഫ് സി എം ഫസ്റ്റ് കോടതി സുല്‍ത്താന്‍ ബത്തേരിയില്‍ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തു.ജില്ലയില്‍ വ്യാവസായിക അളവില്‍ എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് ഈ മാസം പിടികൂടുന്ന മൂന്നാമത്തെ കേസാണിത്.

 സിന്തറ്റിക് ഡ്രഗ്‌സിന്റെ വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പരിശോധനകള്‍ ശക്തമാക്കുന്നതാണെന്നു എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

മദ്യം മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉത്പാദനം, വിപണനം, കടത്തു എന്നിവ സംബന്ധിചുള്ള പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ജില്ലാ കണ്ട്രോള്‍ റൂമിലെ 04936288215 എന്ന നമ്പറിലും ടോള്‍ ഫ്രീ നമ്പറായ 18004252848 എന്ന നമ്പറിലേക്കോ അറിയിക്കാവുന്നതാണ്.


 പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനായി താഴെ പറയുന്ന ഓഫീസര്‍മാരുടെ നമ്പറിലേക്കും റെയ്ഞ്ച്/ സര്‍ക്കിള്‍ / സ്‌ക്വാഡ് ഓഫീസിലെ നമ്പറിലേക്കും അറിയിക്കാവുന്നതാണ്

1. എക്‌സൈസ് കണ്ട്രോള്‍ റൂം 04936 288215
2. എക്‌സൈസ് റേഞ്ച് ഓഫീസ് കല്‍പ്പറ്റ 04936208230
3. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കല്‍പ്പറ്റ 04936208219
4. എക്‌സൈസ് റേഞ്ച് ഓഫീസ് മാനന്തവാടി 04935244923
5. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മാനന്തവാടി 04935240012
6. എക്‌സൈസ് റേഞ്ച് ഓഫീസ് സുല്‍ത്താന്‍ ബത്തേരി 04936227227
7. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് സുല്‍ത്താന്‍ ബത്തേരി 04936248190
8. എക്‌സൈസ് സ്‌ക്വാഡ് ഓഫീസ് 04936246180
9. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ 9447178064
10. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ 9446002872
11. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്‌ക്വാഡ് ഓഫീസ് 9400069666
12. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കല്‍പ്പറ്റ 9400069663
13. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാനന്തവാടി 9400069667
14. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുല്‍ത്താന്‍ ബത്തേരി 9400069665
15. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കല്‍പ്പറ്റ 9400069668
16. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മാനന്തവാടി 9400069670
17. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുല്‍ത്താന്‍ ബത്തേരി 9400069669
18. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചെക്ക് പോസ്റ്റ് മുത്തങ്ങ 9400069672
19. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചെക്ക് പോസ്റ്റ് ബാവലി 9400069674



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ വീണ്ടും അതിമാരക മയക്കുമരുന്നായ മെത്തഫിറ്റാമിന്‍ പിടികൂടി
  • അശാസ്ത്രീയ മാലിന്യസംസ്‌ക്കരണം:പിഴ ചുമത്തി
  • എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയില്‍
  • കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു
  • വളര്‍ത്തുനായയെ പുലി പിടികൂടി.
  • സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്.
  • കബനി നദിയില്‍ ജലവിതാനം താഴ്ന്നത് കുടിവെള്ള പദ്ധതിയുടെ പമ്പിംഗിനെ ബാധിക്കുമോയെന്ന് ആശങ്ക
  • മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വിള്ളല്‍; സമയബന്ധിതമായി വീട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ഒ.ജെ ജനീഷ്: വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി
  • അനധികൃത എല്‍.പി.ജി സിലിണ്ടര്‍ സംഭരണം: അഞ്ച് സിലിണ്ടര്‍ പിടിച്ചെടുത്തു
  • പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show