OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലോറിക്കും പിക്കപ്പിനും ഇടയില്‍പ്പെട്ട് വയോധികന്‍ മരിച്ചു

  • Keralam
10 Apr 2026

കോഴിക്കോട്: റോഡരികിലേക്ക് ഇറങ്ങിപ്പോയ ലോറി പിക്കപ്പ് ഉപയോഗിച്ച് കെട്ടി വലിക്കാന്‍ ശ്രമിക്കവെയുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു.
വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. ബാലുശ്ശേരി എം.എം. പറമ്പ് തെച്ചിറാട്ടുകുന്ന് റോഡില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു  അപകടം. ബാലുശ്ശേരിയിലെ ഒരു അഗ്രോ പ്രൊഡക്ട്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വെള്ളി. ഈ സ്ഥാപനത്തില്‍ കൊക്കോ കയറ്റാന്‍ വന്ന ലോറി റോഡരികിലേക്ക് ഇറങ്ങി പോകുകയായിരുന്നു. തുടര്‍ന്ന്ലോറി കയറിട്ട് കെട്ടി പിക്കപ്പില്‍ കുടുക്കി വലിച്ച് കയറ്റാനുള്ള ശ്രമത്തിനിടെ പിക്കപ്പ് നിയന്ത്രണം വിട്ട് പുറകിലേക്ക് വരികയായിരുന്നു. ഈ സമയം ലോറിയുടെ മുന്നിലുണ്ടായിരുന്ന വെള്ളി രണ്ട് വാഹനങ്ങളുടെയും ഇടയില്‍പ്പെട്ടു.
ഉടന്‍ തന്നെ വെള്ളിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show