മുസ്ലിം ലീഗ് അംഗം മുനിര്‍ ആച്ചിക്കുളത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലിയില്‍ മുസ്ലിംലീഗ് അംഗവും മുന്‍ ഗ്രാമ പഞ്ചായത്തംഗവുമായ മുനീര്‍ ആച്ചിക്കുളത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ വച്ച് ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.രാജേഷ് കുമാറില്‍ നിന്ന് അംഗത്വം സ്വീകരിച്ച് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 19 ആം വാര്‍ഡില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത്. 2015 മുതല്‍ 2020 വരെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ മുസ്ലിം ലീഗ് ജനപ്രതിനിധി ആയിരുന്നു. യുഡിഎഫ് ധാരണ അനുസരിച്ചാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതെന്ന് മുനീര്‍ പറഞ്ഞു. പത്തൊമ്പതാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുക എന്നതാണ് ദൗത്യമെന്നും മുനീര്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
