ദുബൈ വയനാട് ജില്ലാ കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദുബൈ: അമ്പത്തിനാലാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ മുന്നോടിയായി ദുബായ് വയനാട് ജില്ലാ കെഎംസിസിയും കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ഗോള്‍ഡ് സൂഖ് മെട്രോ സ്‌റ്റേഷന് സമീപം വെച്ച് നടന്ന ക്യാമ്പില്‍ അമ്പത്തിനാലാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അമ്പത്തിനാലു യൂണിറ്റ് രക്തം ശേഖരിച്ചു. ശിശു ദിനം കൂടിയായ നവംബര്‍ പതിനാലിന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ജില്ലാ പ്രസിഡന്റ് മൊയ്തു മക്കിയാട്, ജനറല്‍ സെക്രട്ടറി അന്‍വര്‍ഷാദ്, കബീര്‍ വെള്ളമുണ്ട, റഫീഖ് മണക്കോടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റഈസ് തലശ്ശേരി, അഫ്‌സല്‍ മെട്ടമ്മല്‍, മുഹമ്മദ് പട്ടാമ്പി, സലാം കന്യാപ്പാടി, , ഡോ. ഇസ്മായില്‍, ശിഹാബ് തെരുവത്ത്, മുജീബ്, വനിതാ കെ എം സി സി നേതാക്കളായ റാബിയ ബഷീര്‍, ഹൈറുന്നിസ മുനീര്‍,റഫീന ,ഷഹര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സിദ്ദീഖ് ചൗക്കി, അഷ്‌റഫ് തോട്ടോളി, കബീര്‍ വെള്ളമുണ്ട തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഹാപ്പിനെസ്സ് ടീം ആദ്യാവസാനം ക്യാമ്പ് നിയന്ത്രിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
