പി.ഉസ്മാന്‍ മൗലവിക്ക് സ്വീകരണം നല്‍കി.
ദുബൈ: പനമരം ബദ്‌റുല്‍ ഹുദാ അക്കാദമി ജനറല്‍ സെക്രട്ടറിയും സ്ഥാപകനുമായ പി ഉസ്മാന്‍ മൗലവിക്ക് ദുബൈ മര്‍കസില്‍ ആദരവും സ്വീകരണവും നല്‍കി. മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ഭാരത് സേവക് സമാജ് ദേശീയ പുരസ്‌ക്കാരം നേടിയ ശേഷം ആദ്യമായി ദുബൈയില്‍ എത്തിയ ഉസ്മാന്‍ മൗലവിക്ക് ദുബൈ മര്‍കസ് ആസ്ഥാനത്ത് സയ്യിദ് മുഹമ്മദ് ഇല്യാസ് തങ്ങള്‍ അഹ്‌സനി ഷാള്‍ അണിയിച്ച് ആദരിച്ചു.
മര്‍കസ് പ്രസിഡണ്ട് മുഹമ്മദലി സൈനി, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം,പിആര്‍ഒ ഡോ.അബ്ദുസലാം സഖാഫി, പ്രിന്‍സിപ്പാള്‍ വെള്ളലശ്ശേരി അബ്ദുസ്സലാം സഖാഫി തുടങ്ങി മര്‍കസ് ഭാരവാഹികളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
bphdp4
