വയനാട് ജില്ലയില്‍ ഡെപ്യൂട്ടി കളക്ടര്‍ ദുരന്ത നിവാരണം തസ്തിക അനുവദിച്ചു.

കല്‍പ്പറ്റ: സംസ്ഥാനത്ത് വയനാട്,ഇടുക്കി ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപനം നടത്തുന്നതിന് ഡെപ്യൂട്ടി കളക്ടര്‍ ദുരന്ത നിവാരണം തസ്തിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമിയും പരിസ്ഥിതി ലോല മേഖലയായ വയനാട് ജില്ലയില്‍ വെള്ളപൊക്കം,ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് ഏകോപനം നടത്തുന്ന ജില്ലാ ഭരണകുടത്തിന് ഇതുവരെ ഡെപ്യൂട്ടി കളക്ടര്‍ ദുരന്ത നിവാരണം തസ്തിക ഇല്ലായിരുന്നു. ഇതുവരെ ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ ആയിരുന്നു ദുരന്ത നിവാരണ വിഭാഗത്തിന്റെ അധിക ചുമതല വഹിച്ച് വന്നിരുന്നത്. ഡെപ്യൂട്ടി കളക്ടര്‍ ദുരന്ത നിവാരണം തസ്തിക അനുവദിക്കുന്നതിന് സി.പി. ഐ അനുകൂല സര്‍വിസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷനും സര്‍ക്കാരിനും റവന്യൂ മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയതിന്റെ ഭാഗമായാണ് തസ്തിക അനുവദിച്ചത്. തസ്തിക അനുവദിച്ചതിന് ഇടതുപക്ഷ സര്‍ക്കാരിനും റവന്യൂ മന്ത്രി ശ്രീ കെ രാജനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് നാളെ കളക്ട്രേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തുമെന്ന് ജോയിന്റ് കൗണ്‍സില്‍,കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍